ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനം; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാലക്കാട് ഉത്സവകമ്മിറ്റികൾ

 | 
fire works

പാലക്കാട്: ആരാധനാലയങ്ങളിൽ രാത്രികാലങ്ങളിൽ വെടിക്കെട്ട് നിരോധിക്കണമെന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാലക്കാട് ഉത്സവകമ്മിറ്റികൾ. ഈ 24നു മുന്‍പ് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. വെടിക്കെട്ട് ശബ്ദ മലിനീകരണത്തിനും പരിസ്ഥിതി മലിനീകരണത്തിനും ജനങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദേശിച്ചു. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.