ബാരാമതി വിമാനാപകടം: അപകടകാരണം കാഴ്ചപരിധി കുറഞ്ഞതെന്ന് വ്യോമയാനമന്ത്രി

റൺവേ കൃത്യമായി കാണാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡി.ജി.സി.എ 
 | 
Baramathi Plane Crash

ബാരാമതി വിമാനാപകടത്തിന് കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺവേ കൃത്യമായി കാണാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡി.ജി.സി.എ വ്യക്തമാക്കിയത്. ആദ്യ തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴും റൺവേ കൃത്യമായി കണ്ടിരുന്നില്ല.

തുടർന്ന് വീണ്ടും ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തിൽപ്പെടുന്നതിന് മുമ്പ് മെയ് ഡേ കോൾ വന്നിട്ടില്ലെന്നും ഡി.ജി.സി.എ വ്യക്തമാക്കി. കാഴ്ചപരിധി കുറഞ്ഞതാണ് വിമാനഅപകടത്തിനുള്ള കാരണമെന്ന് മന്ത്രി റാം മോഹൻ നായിഡുവും പറഞ്ഞു. രണ്ടാം തവണ ലാൻഡിങ്ങിന് ശ്രമിക്കുമ്പോൾ കാഴ്ചപരിധിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചിരുന്നു. തുടർന്ന് രണ്ടാമതും ലാൻഡിങ്ങിന് ശ്രമിക്കവെയാണ് അപകടമുണ്ടായതെന്ന് മന്ത്രി പറഞ്ഞു.