ബെൻസെമക്ക് ഹാട്രിക്ക്; സലക്ക് നൂറാം ഗോൾ.പരിക്കുമാറി വന്ന ഇബ്രക്കും ഗോൾ

 | 
Karim bensema

കരീം ബെൻസെമ നേടിയ ഹാട്രിക്ക് മികവിൽ റയൽ മാഡ്രിഡ്  സെൽറ്റ വിഗോയെ 2 നെതിരേ 5 ഗോളുകൾക്ക് തകർത്തു. വിനീഷ്യസ് ജൂനിയർ, ഈ സീസണിൽ റയലിൽ എത്തിയ എഡ്വാഡോ കമവിങ്ക എന്നിവർ ഓരോ ഗോളും നേടി. 

സാന്റി മിനയിലൂടെ സെൽറ്റ ആദ്യം ലീഡ് എടുത്തു. നാലാം മിനിറ്റിൽ തന്നെ ഗോളം എന്നാൽ ഇരുപത്തി നാലാം മിനിറ്റിൽ ബെൻസെമ സമനില പിടിച്ചു. ഫ്രാങ്കോ സെർവി മുപ്പത്തിയൊന്നാം മിനിറ്റിൽ വീണ്ടും സെൽറ്റക്ക് ലീഡ് നേടി കൊടുത്തു. 

രണ്ടാം പകുതിയിൽ ആണ് പിന്നെ റയൽ മാഡ്രിഡിൻ്റെ നാല് ഗോളുകൾ പിറന്നത്. 46മിനിറ്റിൽ ബെൻസെമ, 56ൽ വിനീഷ്യസ് ജൂനിയർ, 72മിനിറ്റിൽ ഹസാർഡിന് പകരം ഇറങ്ങിയ കമവിങ്ക എന്നിവർ ഗോൾ അടിച്ചു. 87മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോൾ ആക്കി കരീം ബെൻസെമ ഹാട്രിക്ക് തികച്ചു.

ലാ ലീഗയിൽ മറ്റൊരു കളിയിൽ നിലവിലെ ജേതാക്കൾ ആയ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എസ്പാന്യോളിനെ തോൽപ്പിച്ചു. കരാസ്‌കോ, തോമസ് ലെമർ എന്നിവർ മാഡ്രിഡിൻ്റെ ഗോൾ നേടിയപ്പോൾ റൗൾ ഡേ തോമസ് എസ്പാന്യോളിന്റെ ഗോൾ നേടി. വലൻസിയ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഒസാസുനയെ തോൽപ്പിച്ചു. ബിൽബാവോയും, സോസിദാദും വിജയിച്ചു.

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കളിയിൽ ലിവർപൂൾ, ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ചു. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. മൊഹമ്മദ് സല ലീഗിലെ നൂറാം ഗോൾ നേടിയ കളിയിൽ ഫാബിനോ, സാദിയോ മാനെ എന്നിവരും സ്കോർ ചെയ്തു. പ്രതിരോധ താരം എലിയറ്റിന് പരിക്കേറ്റത് ലിവർപൂളിന് തിരിച്ചടിയായി. 

നാല് മാസത്തെ പരിക്കിന് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ സ്ലാട്ടൻ ഇബ്രാഹീമോവിച്ച് ഗോൾ നേടിയ കളിയിൽ എ.സി മിലാൻ, ലാസിയോയെ എതിരില്ലാത്ത 2 ഗോളിന്  തോൽപ്പിച്ചു.  ഇതോടെ ഇറ്റാലിയൻ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി 39കാരനായ ഇബ്രാഹീമോവിച്ച്‌. റാഫേൽ ലിയോ നേടിയ ആദ്യ ഗോളിന് ശേഷം പകരക്കാരനായി ഇറങ്ങിയ ഇബ്ര 66 മിനിറ്റിൽ ആണ് ഗോൾ നേടിയത്.  

നിലവിലെ ഇറ്റാലിയൻ ജേതാക്കളായ ഇന്റർ സമനിലയിൽ കുടുങ്ങി. ടോറിനോ, ഫിയോറെന്റീന എന്നിവർ ജയിച്ചപ്പോൾ അറ്റ്ലാന്റ പരാജയപ്പെട്ടു.