ഭാസുരാം​ഗനെ മിൽമയിൽ നിന്നും പുറത്താക്കും; മന്ത്രി ജെ ചിഞ്ചുറാണി

 | 
j chinju rani

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതനായ ഭാസുരാംഗനെ മിൽമയിൽ നിന്ന് പുറത്താക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇത് സംബന്ധിച്ച് ക്ഷീര സംഘം രജിസ്ട്രാർക്ക് മന്ത്രി നിർദേശം നൽകി. മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് ഭാസുരാം​ഗൻ.

വിഷയം ഏറെ ഗൗരവമുള്ളതാണെന്ന് ചൂണ്ടികാട്ടി ഭാസുരാം​ഗനെ സിപിഐ യിൽ നിന്ന് പുറത്താക്കിയിരുന്നു. 15 വർഷമായി സിപിഐ അംഗമാണ് ഭാസുരാംഗൻ. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. എൻ ഭാസുരാംഗനാണ് കഴിഞ്ഞ 30 വർഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്.