ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

 | 
Earthquake

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം. മൗമെരേ പട്ടണത്തിന് 100 കിലോമീറ്റര്‍ വടക്കായി ഫ്‌ളോറസ് കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്ര രേഖപ്പെടുത്തിയ ഭൂകമ്പം 18.5 കിലോമീറ്റര്‍ ആഴത്തിലാണ് സംഭവിച്ചതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്തോനേഷ്യന്‍ സമയം പുലര്‍ച്ചെ 3 മണിക്കായിരുന്നു ഭുകമ്പമുണ്ടായത്.

ശക്തമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1000 കിലോമീറ്റര്‍ ദൂരേയ്ക്ക് വരെ ശക്തമായ തിരമാലകള്‍ എത്തിയേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.