ബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു; ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്
Updated: Oct 1, 2023, 14:44 IST
| 
തിരുവനന്തപുരം: ബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസെടുത്തു. മാറനല്ലൂര്‍ പൊലീസ് ആണ് കേസെടുത്തത്. ഭാസുരാംഗന്‍ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയത്. കണ്ടല ബാങ്കിന് സമീപത്ത് വെച്ചാണ് സംഭവം.
ചുവന്ന ബെന്‍സില്‍ എത്തിയ ഭാസുരാംഗനും മകനും ബാലകൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തൂങ്ങാംപാറ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കണ്ടല ബാങ്കിലെ നിക്ഷേപകരുടെ സമരം നടക്കുന്നത്.