മധ്യപ്രദേശിൽ ബിജെപിക്ക് ഭരണ തുടർച്ച; വിജയം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ

 | 
ty

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന മധ്യപ്രദേശിൽ ബി ജെ പി അമ്പരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.  കോൺഗ്രസിനെ തകർത്ത് വിജയം ഉറപ്പിക്കുകയാണ് ശിവരാജ് സിങ് ചൗഹാൻ. ആകെയുള്ള 230 സീറ്റുകളിൽ 162 സീറ്റുകളിൽ ബി ജെ പി ലീഡ് ചെയ്യുകയാണ്.

അതേസമയം കോൺഗ്രസിന് 65 സീറ്റിൽ മാത്രമാണ് ലീഡ് നേടാൻ സാധിച്ചിരിക്കുന്നത്. ഒരു സീറ്റിൽ ബി എസ് പിയും ഉണ്ട്.