യുപിയില്‍ ബിജെപിക്ക് വീണ്ടും പ്രഹരം; ഒരു മന്ത്രി കൂടി രാജിവെച്ചു

 | 
BJP

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത പ്രഹരം ഏല്‍പിച്ചുകൊണ്ട് വീണ്ടും രാജി. വനം പരിസ്ഥിതി മന്ത്രിയും ഒബിസി വിഭാഗത്തിലുള്ള നേതാവുമായ ദാരാ സിംഗ് ചൗഹാന്‍ ആണ് രാജിവെച്ചത്. ഒബിസി നേതാവും മന്ത്രിയുമായിരുന്ന സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് തൊട്ടുപിന്നാലെയാണ് അടുത്ത മന്ത്രിയും രാജി നല്‍കിയിരിക്കുന്നത്.

പിന്നാക്ക വിഭാഗങ്ങളെയും ദളിത് വിഭാഗങ്ങളെയും കര്‍ഷകരെയും തൊഴില്‍രഹിതരായ യുവാക്കളെയും അടിച്ചമര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാജിക്കത്തില്‍ ദാരാ സിംഗ് ചൗഹാന്‍ പറഞ്ഞു. ദളിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം പോലും നിഷേധിക്കുകയാണെന്ന ആരോപണവും ചൗഹാന്‍ ഉന്നയിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ടു മന്ത്രിമാരെയും നാല് എംഎല്‍എമാരെയും നഷ്ടമായത് യോഗി ആദിത്യനാഥ് സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സ്വാമി പ്രസാദ് മൗര്യ അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.