ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ദുബായ് കരാമയില്‍

 | 
CHEMM

സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് കരാമയില്‍  പ്രവര്‍ത്തനമാരംഭിക്കുന്നു. ജൂണ്‍ 18 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) യും നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ജുമാനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സും ചടങ്ങില്‍ പങ്കെടുക്കും.  

ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്ല. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% ഫ്‌ലാറ്റ് ഡിസ്‌കൗണ്ട്. സിംഗപ്പൂര്‍, ആന്റിക്, പ്രഷ്യസ് ആഭരണങ്ങള്‍ നിര്‍മ്മാണവിലയില്‍ ലഭ്യമാണ്. 5000 ദിര്‍ഹത്തിന് മുകളില്‍ ഡയമണ്ട് പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് ബോബി ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം.  ഉദ്ഘാടന മാസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് പെന്‍ഡന്റ് നേടാനുള്ള അവസരം.  ഉദ്ഘാടനദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികള്‍ക്ക് വജ്രമോതിരം സമ്മാനം എന്നിങ്ങനെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.  അല്‍ കരാമയിലെ കരാമ സെന്റര്‍ മാളിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.