കളമശ്ശേരിയിലേത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് ഡിജിപി

 | 
kalamasery


കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായ പൊട്ടിത്തെറി ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി ദർവേശ് സാഹിബ്. ഐഇഡി സാന്നിധ്യം കണ്ടെത്തി. ടിഫിന്‍ ബോക്‌സ് ആണോ എന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പറയാം. ഭീകര ബന്ധം എന്ന് പറയാന്‍ ആയിട്ടില്ല. സംഭവത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം പാടില്ല. വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ ന‍‌ടപടി സ്വീകരിക്കും. സ്ഥലം സന്ദർശിച്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.