കോറൻ്റെയ്ൻ നിയമം പാലിച്ചില്ല; ബ്രസീൽ- അർജന്റീന മത്സരം ഉപേക്ഷിച്ചു
Sep 6, 2021, 07:01 IST
| ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം കളി തുടങ്ങിയ ശേഷം ഉപേക്ഷിച്ചു. 4 അർജന്റീന താരങ്ങൾ കോറൻ്റെയ്ൻ നിയമം പാലിച്ചില്ല എന്നാരോപിച്ച് ബ്രസീൽ ആരോഗ്യ വകുപ്പ് അധികൃതർ ഇടപെട്ടതിനെ തുടർന്നാണ് മത്സരം നിർത്തിവെച്ചത്. ഇംഗ്ലണ്ടിൽ കളിക്കുന്ന നാല് അർജന്റീന താരങ്ങൾ കോറൻ്റെയ്ൻ ചെയ്യാതെ കളിക്കാൻ ഇറങ്ങി എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കളിക്കാരുടെ പേര് പുറത്തു വിട്ടിട്ടില്ല എങ്കിലും പ്രീമിയർ ലീഗിൽ കളിക്കുന്ന എമിലിയാനോ മാർട്ടീനസ്, ലോ സെൽസോ, റൊമേറോ, എമിലിയാനോ ബുയേണ്ടിയ എന്നിവരാണ്.
മത്സരം തടസ്സപ്പെട്ടതിനെ തുടർന്ന് അർജന്റീനയുടെ കളിക്കാർ മൈതാനം വിട്ടു. ഇനി ഈ മത്സരം എന്നു നടത്തും എന്നു അറിയില്ല. അർജന്റീനക്ക് 10ന് ബൊളീവിയ ആയി മത്സരം ഉണ്ട്.