കൈക്കൂലി വിവാദം; വീണ ജോർജ് സ്റ്റാഫിനെ വെള്ള പൂശാൻ ശ്രമിച്ചുവെന്ന് രമേശ് ചെന്നിത്തല
Sep 28, 2023, 11:52 IST
|
തിരുവനന്തപുരം: കൈക്കൂലി കേസിൽ പേഴ്സണൽ സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രി വീണാ ജോർജിന്റെ നടപടി ദുരൂഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സ്റ്റാഫിനെ വെള്ളപൂശാൻ ശ്രമിച്ചു. പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേസിൽ പൊലീസ് അന്വേഷണം വഴിപാട് ആകുമെന്ന് വ്യക്തമാണ്. യഥാർത്ഥ വസ്തുതകൾ പുറത്തുവരാൻ ഉന്നത അന്വേഷണം വേണം. അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണ വിധേയനായ സ്റ്റാഫിനെ പുറത്ത് നിർത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു