അഞ്ച് ലക്ഷം രൂപ വരെ നികുതിയില്ല; ആദായ നികുതിയില്‍ ഇളവുകള്‍
ന്യൂഡല്‍ഹി: ബജറ്റില്‍ ആദായ നികുതിയില്‍ ഇളവുകള്‍. അഞ്ച് ലക്ഷം രൂപ വരെ ആദായ നികുതിയില്ലെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ആദായ നികുതി ഘടനയിലും വന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മാറ്റത്തിലൂടെ 40,000 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
പുതിയ മാറ്റങ്ങള്‍ അനുസരിച്ച് അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനമാണ് ആദായ നികുതി നിരക്ക്. 7.5 മുതല്‍ 10 ലക്ഷം വരെ 15 ശതമാനംവും 10 മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനവും 12.5 മുതല്‍ 15 ലക്ഷം വരെ 25 ശതമാവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും ഇന്‍കം ടാക്സ് നിരക്ക്.
ഈ ഘടനയിലൂടെ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നിയമ പ്രകാരമുള്ള ഇളവുകള്‍ക്ക് പുറമേ 78,000 രൂപയുടെ നേട്ടം ലഭിക്കുമെന്നും ദനമന്ത്രി അറിയിച്ചു. കാര്‍ഷിക മേഖലയില്‍ പതിനാറിന വികസന പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.