കണ്ണൂര്‍ ജയില്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് വിജയികള്‍ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഡോ.ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിച്ചു
കണ്ണൂര്‍ ജയില്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം. രാജേഷ് സ്മാരക ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
May 18, 2019, 17:46 IST
| 
കണ്ണൂര്‍: കണ്ണൂര്‍ ജയില്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം. രാജേഷ് സ്മാരക ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സ്പോര്ട്സ്മാനം ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായിരുന്നു.