കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികള്‍; ടൊവിനോ തോമസ്, ഡോ.ബോബി ചെമ്മണൂര്‍, സി.കെ.വിനീത്
താരങ്ങളോടൊപ്പമുള്ള സെല്‍ഫികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സെല്‍ഫി സ്റ്റാറുകളെ തിരഞ്ഞെടുത്തത്.
Aug 27, 2019, 12:40 IST
| 
കേരളത്തിന്റെ സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ ലഭിച്ചത് സിനിമാനരംഗത്ത് നിന്ന് ടൊവിനോ തോമസിനും ജീവകാരുണ്യം, ബിസിനസ് രംഗങ്ങളില്‍ ഡോ. ബോബി ചെമ്മണൂരിനും സ്പോര്‍ട്സ് രംഗത്തുനിന്ന് സി. കെ. വിനീതിനും. ഈ മൂന്നു പേരും സെല്‍ഫി സ്റ്റാറുകളായി തിരഞ്ഞെടുക്കപ്പെട്ടു. പൊതുജനങ്ങള്‍ അയച്ച, താരങ്ങളോടൊപ്പമുള്ള സെല്‍ഫികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സെല്‍ഫി സ്റ്റാറുകളെ തിരഞ്ഞെടുത്തത്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു മത്സരം നടത്തപ്പെടുന്നത്. സെല്‍ഫികള്‍ പോസ്റ്റ് ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ മാരുതി സ്വിഫ്റ്റ് കാര്‍ സമ്മാനമായി ലഭിച്ചത് രതീഷ് കുളങ്ങരയ്ക്കാണ്.