കേരളത്തില്‍ വേരുറപ്പിച്ച് ടീ ടൈം; ഒരു ദേശി ചായയുടെ കഥ

എട്ടു തരം ചായകളുമായി ടീ ടൈം കേരളത്തില് വേരുറപ്പിക്കുന്നു.
 | 
കേരളത്തില്‍ വേരുറപ്പിച്ച് ടീ ടൈം; ഒരു ദേശി ചായയുടെ കഥ

എട്ടു തരം ചായകളുമായി ടീ ടൈം കേരളത്തില്‍ വേരുറപ്പിക്കുന്നു. ആന്ധ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില് പ്രശസ്തി നേടിയ ടീ ടൈം ഇപ്പോള്‍ ഇരുനൂറിലധികം വിപണന കേന്ദ്രങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ ടീ സ്റ്റോര്‍ ശൃംഖലയായി മാറിക്കഴിഞ്ഞു. കേരളത്തില്‍ തൊടുപുഴ, എറണാകുളം നോര്‍ത്ത് പരമാര റോഡ്, കൊല്ലത്ത് അഞ്ചല്‍ എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഉടനീളം ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ സ്റ്റോറുകള്‍ തുറക്കാനാണ് ടീ ടൈം പദ്ധതിയിടുന്നത്.

തനതു രുചിക്കൂട്ടുകളാണ് ടീ ടൈമിന്റെ പ്രത്യേകത. ബ്രാന്‍ഡ് സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രീമിയം തേയില, മസാലക്കൂട്ട്, ബദാം മില്‍ക്ക് പൗഡര്‍, തുടങ്ങിയ ചേരുവകള്‍ സ്റ്റോറുകളിലൂടെ ചായ ആസ്വാദകരിലേക്ക് എത്തുന്നു. കേരളത്തിലെ സ്‌റ്റോറുകള്‍ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്തിയ ഇനം തേയില ഇലകള്‍ നേരിട്ട് തെരഞ്ഞെടുത്താണ് തയ്യാറാക്കുന്നത്. ഇത് യഥാര്‍ത്ഥ ചായയുടെ നിറവും മണവും രുചിയും നല്‍കുന്നുവെന്ന് ടീ ടൈം പറയുന്നു.

എട്ടു തരം ചായകകളില്‍ ദം ടീ, കുല്ലാഡ് ടീ എന്നിവയാണ് താരങ്ങള്‍! നീണ്ട സമയം പാകം ചെയ്ത് തയാറാക്കുന്ന ദം ടീയും, മണ്‍പാത്രമായ കുല്ലാഡില്‍ വിളമ്പുന്ന ചായയായ കുല്ലാഡ് ടീയും ആരാധകപ്രീതി നേടിക്കഴിഞ്ഞു. ചില്‍ഡ്/ഹോട്ട് ബദാം മില്‍ക്ക്, റോസ് മില്‍ക്ക്, ലൈം മിന്റ് കൂളര്‍, മട്ക ലസ്സി, ജിന്‍ജര്‍ ലെമണ്‍ ഐസ് ടീ, വാട്ടര്‍ മെലന്‍ കൂളര്‍ തുടങ്ങിയ തനതു ടീ ടൈം വിഭവങ്ങള്‍ക്കും ആരാധകര്‍ ഏറെയുണ്ട്. മസാല ടീ, ഗ്രീന്‍ ടീ, കോഫി, ലെമണ്‍ ടീ, ജിന്‍ജര്‍ ടീ, ബ്ലാക്ക് ടീ, ഒറിയോ മില്‍ക്ക് ഷേക്ക്, മള്‍ബെറി ഷേക്ക്, സ്‌നാക്‌സ് ഐറ്റംസ് ആയ ഒസ്മാനിയ ബിസ്‌ക്കറ്റ്, ഫ്രൂട്ട് ബിസ്‌ക്കറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് ടീ ടൈം മെനുവില്‍ ഉള്ളത്.

ഒരു മണിക്കൂറിലധികം രുചി വ്യതാസമില്ലാതെ ചായ ഉപയോഗിക്കാവുന്ന ടീ ഫ്‌ളാസ്‌ക്ും ടീ ടൈം അവതരിപ്പിച്ചിട്ടുണ്ട്. യാത്രികര്‍ക്കും, ഓഫീസ് ജീവനക്കാര്‍ക്കും ഒരു പോലെ സൗകര്യപ്രദമായ, ഏഴു കപ്പു ചായ നിറച്ച ടീ ഫ്‌ളാസ്‌കും 7 കപ്പുകളും99 രൂപയ്ക്ക് ലഭിക്കും. പ്രീമിയം ക്വാളിറ്റി ചായ വെറും പത്തു രൂപ മുതലാണ് ടീ ടൈം നല്‍കുന്നത്. വൃത്തിയും, ശുചിത്വവുമുള്ള ഇടങ്ങളില്‍, മികച്ച ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കിയ ചായ നല്‍കുന്നതിലൂടെ ആരോഗ്യസംരക്ഷണവും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍ നിരയില്‍ സ്ഥാനം നേടിയ ബ്രാന്‍ഡിന് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.