ഗ്രാമിന് 3500ന് അരികെ; സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

തിങ്കളാഴ്ച വീണ്ടും ഉയര്ന്ന സ്വര്ണ്ണ വില മാറ്റമില്ലാതെ തുടരുന്നു.
 | 
ഗ്രാമിന് 3500ന് അരികെ; സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: തിങ്കളാഴ്ച വീണ്ടും ഉയര്‍ന്ന സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3510 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു രേഖപ്പെടുത്തിയത്. പവന് 28,080 രൂപയാണ് ഇപ്പോള്‍ വില.

സെപ്റ്റംബര്‍ 4ന് രേഖപ്പെടുത്തിയ 29,120 രൂപയാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. ഇതിന് ശേഷം നേരിയ കുറവ് വിലയില്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നിരക്ക് കുറഞ്ഞെങ്കിലും പഴയ നിരക്കിലേക്ക് തിരിച്ചെത്തിയിരുന്നില്ല.