ചെമ്മണൂര്‍ ഇഗ്ലൂ ലിവിങ് സ്പെയ്സ് ഇന്ന് കൈമാറും
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കുന്നവരെ പാര്‍പ്പിക്കാന്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് സൗജന്യമായി നല്കുന്ന ഇഗ്ലൂ ലിവിങ് സ്പെയ്സ് ഇന്ന് കൈമാറും.
Apr 10, 2020, 14:44 IST
| 
തൃശൂര്‍ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കുന്നവരെ പാര്‍പ്പിക്കാന്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് സൗജന്യമായി നല്കുന്ന ഇഗ്ലൂ ലിവിങ് സ്പെയ്സ് ഇന്ന് കൈമാറും. തൃശൂര്‍ ആറ്റൂരിലെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ നിര്‍മാണ ശാലയില്‍ വച്ച് ചെയര്മാന് ഡോ. ബോബി ചെമ്മണൂരാണ് കൈമാറുന്നത്. തൃശൂര്‍ ഡിഎംഒ ഏറ്റുവാങ്ങും. ഒരുമുറിയില്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയാണ് ലിവിങ് സ്പെയ്സ് തയ്യാറാക്കിയിരിക്കുന്നത്. വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഉപയോഗിക്കാം. പോര്‍ട്ടബിള്‍ റൂം വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്.