ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പെരുമ്പാവൂര്‍ ഷോറും പ്രവര്‍ത്തനമാരംഭിച്ചു

സ്വര്ണാഭരണ രംഗത്ത് 155 വര്ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്ക്കാരിന്റെ ബിഐഎസ് അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരവും നേടിയ ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ 44-ാമത് ഷോറൂം പെരുമ്പാവൂരില് 2018 ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 10.30ന്, ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം അനു സിതാരയും ചേര്ന്ന് ഉദ്ഘാടനം നിര്വ്വഹിച്ചു. പെരുമ്പാവൂര് എം.എല്.എ എല്ദോസ് കുന്നപ്പള്ളി, പെരുമ്പാവൂര് നഗരസഭാ ചെയര് പേഴ്സണ് സതി ജയകൃഷ്ണന് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര് സംബന്ധിച്ചു. ഉദ്ഘാടന വേളയില് പെരുമ്പാവൂരിലെ തെരഞ്ഞെടുക്കപ്പെട്ട നിര്ധന കുടുംബങ്ങളിലെ വൃക്ക രോഗികള്ക്കും കാന്സര് രോഗികള്ക്കുമുള്ള ധനസഹായം വിതരണം ചെയ്യുകയുണ്ടായി.
 | 

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പെരുമ്പാവൂര്‍ ഷോറും പ്രവര്‍ത്തനമാരംഭിച്ചു

പെരുമ്പാവൂര്‍: സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 44-ാമത് ഷോറൂം പെരുമ്പാവൂരില്‍ 2018 ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 10.30ന്, ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം അനു സിതാരയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി, പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഉദ്ഘാടന വേളയില്‍ പെരുമ്പാവൂരിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബങ്ങളിലെ വൃക്ക രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്യുകയുണ്ടായി.

ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും ബ്രാന്‍ഡഡ് വാച്ചുകളുടേയും അതിവിപുലമായ സ്‌റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉദ്ഘാടനം കാണുവാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് സ്വര്‍ണസമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നു. സ്വന്തമായ് ആഭരണ നിര്‍മാണ ശാലകള്‍ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണാഭരണങ്ങള്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാക്കാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.