മണിചെയിന്‍ മാതൃകയില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് തട്ടിപ്പിന് കളമൊരുങ്ങുന്നു; നിക്ഷേപകരും കുടുങ്ങും

തിരുവനന്തപുരം: മണിചെയിന് മാതൃകയില് വീണ്ടും കേരളത്തില് വ്യാപക തട്ടിപ്പിന് കളമൊരുങ്ങുന്നു. ക്രിപ്റ്റോകറന്സി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിവിധ കമ്പനികളുടെ പേരില് ഏകദേശം ആയിരത്തോളം കോടി രൂപ ഇത് വരെ സമാഹരിച്ചിട്ടുണ്ട് എന്നാണു റിപ്പോര്ട്ടുകള്. നിക്ഷേപിക്കുന്ന തുകയ്ക്ക് ദിവസേന ഒരു ശതമാനം മുതല് അഞ്ചു ശതമാനം വരെ വരുമാനം ലഭിക്കും എന്ന അവകാശവാദത്തോടെയാണു തട്ടിപ്പ് സംഘം രംഗത്തിറങ്ങിയിട്ടുള്ളത്. പക്ഷെ അതിനു വേണ്ടി നിക്ഷേപകര് ഒന്നും ചെയ്യണ്ടതില്ല; പകരം ഇവര്ക്കു പണം മാത്രം നല്കിയാല് മാത്രം മതി. നിക്ഷേപകര്ക്കു വേണ്ടി
 | 

മണിചെയിന്‍ മാതൃകയില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് തട്ടിപ്പിന് കളമൊരുങ്ങുന്നു; നിക്ഷേപകരും കുടുങ്ങും

തിരുവനന്തപുരം: മണിചെയിന്‍ മാതൃകയില്‍ വീണ്ടും കേരളത്തില്‍ വ്യാപക തട്ടിപ്പിന് കളമൊരുങ്ങുന്നു. ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിവിധ കമ്പനികളുടെ പേരില്‍ ഏകദേശം ആയിരത്തോളം കോടി രൂപ ഇത് വരെ സമാഹരിച്ചിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍. നിക്ഷേപിക്കുന്ന തുകയ്ക്ക് ദിവസേന ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ വരുമാനം ലഭിക്കും എന്ന അവകാശവാദത്തോടെയാണു തട്ടിപ്പ് സംഘം രംഗത്തിറങ്ങിയിട്ടുള്ളത്. പക്ഷെ അതിനു വേണ്ടി നിക്ഷേപകര്‍ ഒന്നും ചെയ്യണ്ടതില്ല; പകരം ഇവര്‍ക്കു പണം മാത്രം നല്‍കിയാല്‍ മാത്രം മതി. നിക്ഷേപകര്‍ക്കു വേണ്ടി ഇവര്‍ അന്താരാഷ്ട്ര വിപണിയില്‍ നിക്ഷേപിച്ചു ലാഭം ഉണ്ടാക്കി എത്തിക്കും എന്നാണ് അവകാശവാദം.

പണ്ട് തടി കുറയാനും പ്രമേഹം ഇല്ലാതാക്കാനും മലേഷ്യന്‍ ജട്ടിയും ബനിയനും നാട്ടുകാരെ അടിച്ചേല്‍പ്പിച്ചു പണംതട്ടിയ സംഘത്തില്‍പെട്ടവരാണ് ഇപ്പോള്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്റര്‍നെറ്റിലൂടെ നടക്കുന്ന സാമ്പത്തിക ഇടപാടിന് ഉപയോഗിക്കുന്ന ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ് കോയിന്‍. ലോഹ നാണയമോ കടലാസ് കറന്‍സിയോ ഇതിനില്ല. പണമായി എടുത്തു കാട്ടാന്‍ ഒന്നുമുണ്ടാകില്ല. പക്ഷേ, ഇതുവഴി ഇടപാടുകള്‍ നടത്തി പ്രത്യേക പാസ്വേഡും യൂസര്‍നെയിമും ഉപയോഗിച്ച് കൈമാറാന്‍ കഴിയും. ഭരണകൂടങ്ങളുടെയോ ബാങ്കുകളുടേയോ നിയന്ത്രണങ്ങളും ബിറ്റ് കോയിന് ബാധകമല്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, ഭീകരവാദ പ്രവര്‍ത്തനം എന്നിവയ്ക്ക് ബിറ്റ് കോയിന്‍ ആണ് ഉപയോഗിക്കുന്നത്. മലബാര്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ് പ്രധാനമായും നടക്കുന്നത് എന്നാണു ലഭിക്കുന്ന വിവരം. പണം നഷ്ടപ്പെട്ടാല്‍ നിയമത്തിന്റെ യാതൊരു പരിരക്ഷയും നിക്ഷേപര്‍ക്ക് ലഭിക്കില്ല.

നിയമത്തിലെ ഈ പഴുത് മുതലെടുത്താണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്ഷം പാലായില്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പലരില്‍ നിന്നുമായി അഞ്ചു കോടിയിലധികം രൂപയാണ് ഇയ്യാള്‍ തട്ടിയെടുത്തത്. കൂത്താട്ടുകുളം സ്വദേശി 18 ശതമാനം പലിശയ്ക്ക് സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്ത 10 ലക്ഷം രൂപയും ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിചിരുന്നു എന്നാണ് പോലീസ് പറയുന്നത്.

സര്‍ക്കാരിന്റെ യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു മേഖലയാണ് ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റ്. ആഗോള തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചില തട്ടിപ്പുകാര്‍ മാത്രമാണ് ഇതിന്റെ വിനിമയം നടത്തുന്നത്. ലോകരാജ്യങ്ങള്‍ ഒന്നൊന്നായി ഇതിനു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും നിലവില്‍ ബിറ്റ് കോയിനില്‍ പണം നിക്ഷേപിക്കുന്നത് കുറ്റകരമാണ്.

വെബ്സൈറ്റുകള്‍ മാത്രമാണ് നിലവില്‍ നിക്ഷേപകനും കമ്പനിക്കും ഇടയിലെ ഒരേ ഒരു കണ്ണി. ഈ വെബ്സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാകട്ടെ പ്രത്യേകിച്ച് നിയമം ഒന്നും ഇല്ലാത്ത പെസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രങ്ങളില്‍ ആണ്. ഇവിടെ തന്നെയാകും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍. ഇതുമൂലം പണം നഷ്ടപ്പെട്ടാല്‍ നിക്ഷേപകര്‍ക്ക് ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാറുമില്ല.