മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു
എംഎസ്എസ് തൃശൂര്‍ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.
Thu, 24 Oct 2019
| 
എംഎസ്എസ് തൃശൂര്‍ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഗുരുവായൂര്‍ എംഎല്‍എ കെ.വി. അബ്ദുള്‍ഖാദര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ച് ഡോ.ബോബി ചെമ്മണ്ണൂരിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന് പൊന്നാട ചാര്‍ത്തി ആദരിച്ചു.