സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണ്ണവില കുറയുന്നു

കൊച്ചി: സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷം കുറയുന്നു. ഇന്ന് 29,840 രൂപയാണ് പവന് രേഖപ്പെടുത്തിയ വില. 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. പവന് 34,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1ഗ്രാം) തനിത്തങ്കത്തിന്റെവില 1,561 ഡോളറായി താഴ്ന്നു.
ഉയര്‍ന്ന വിലയുടെ ലാഭമെടുക്കാന്‍ സ്വര്‍ണ്ണം വന്‍ തോതില്‍ വിറ്റഴിച്ചതോടെയാണ് ആഗോള വിപണിയില്‍ വിലയിടിഞ്ഞത്. അമേരിക്ക-ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വര്‍ണ്ണം, എണ്ണവില ദിവസങ്ങളായി വര്‍ദ്ധിച്ചു വരികയാണ്.
ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തും വിലവര്‍ദ്ധനയുണ്ടായത്. ജനുവരി ആറിന് പവന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് 30,200 രൂപയായിരുന്നു. പിന്നീട് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപ വര്‍ധിച്ച് 30,400ല്‍ എത്തി. ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരും.