സ്വര്‍ണ്ണവിലയില്‍ കുറവ്; ഒറ്റ ദിവസം കുറഞ്ഞത് 320 രൂപ
സര്വകാല റെക്കോര്ഡ് ഭേദിച്ച സ്വര്ണ്ണവിലയില് ഇടിവ്.
Jan 7, 2020, 15:35 IST
| കൊച്ചി: സര്‍വകാല റെക്കോര്ഡ് ഭേദിച്ച സ്വര്ണ്ണവിലയില് ഇടിവ്. ഒരു ദിവസം കൊണ്ട് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 29,880 രൂപയായി വില കുറഞ്ഞു. 3735 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. 3775 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയില്‍ വിലയിടിഞ്ഞതിനെതുടര്‍ന്നാണ് ദേശീയ വിപണിയിലും സംസ്ഥാനത്തും സ്വര്‍ണ്ണവില കുറഞ്ഞത്. രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ദ്ധനവും മറ്റൊരു കാരണമാണ്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,562.81 ഡോളറായാണ് കുറഞ്ഞത്.
ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്നാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ദ്ധിച്ചത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു.