ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി

 | 
Boche

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ റെസ്‌ക്യൂ ബോട്ട് ഡെമോ നടത്തി. കൊയിലാണ്ടി കണയങ്കോട് കായലില്‍ വെച്ച് നടത്തിയ പരിശീലനം ശ്രദ്ധേയമായി. നമ്മുടെ നാട്ടില്‍ ജല അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അമീന്‍ റെസ്‌ക്യൂ ടീമും ബോചെയും കണയങ്കോട് പരീശീലനം നടത്തിയത്. എങ്ങനെ മുങ്ങിപ്പോകുന്ന ആളെ കരയ്ക്ക് എത്തിക്കാം, വഞ്ചികള്‍ മറയുമ്പോള്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം, പ്രളയ സമയത്ത് എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതെല്ലാം പരിശീലനത്തിന്റെ ഭാഗമായി നടന്നു. ബിജു കക്കയം, ബോചെ, പത്രോസ്, റിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Boche

കഴിഞ്ഞ ആറ് വര്‍ഷമായി കേരളത്തിലുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് അമീന്‍ റെസ്‌ക്യൂ ടീം. ഇനിമുതല്‍ കേരളത്തില്‍ എവിടെയും, എന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ബോചെ അമീന്‍ റെസ്‌ക്യൂ ടീം തയ്യാറായിരിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് ഓസ്‌ട്രേലിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്ത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തു അമീന്‍ റെസ്‌ക്യൂ ടീം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് ബോചെ പറഞ്ഞു. അതിനുള്ള അംഗീകാരമാണ് ഈ ബോട്ട് എന്ന് അദ്ദേഹം കൂടി ചേര്‍ത്തു.