മര്‍ദ്ദ വ്യത്യാസത്തെത്തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തമൊഴുകി; മസ്‌കറ്റ്-കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി

മര്ദ്ദ വ്യത്യാസത്തെത്തുടര്ന്ന് യാത്രക്കാര്ക്ക് അസ്വാസ്ഥ്യം. എയര് ഇന്ത്യ എക്സ്പ്രസിന്റഎ മസ്കറ്റ്-കോഴിക്കോട് വിമാനം തിരിച്ചിറക്കി. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മസ്കറ്റില് നിന്ന് പറന്നുയര്ന്ന് അല്പ സമയത്തിനുള്ളില് ക്യാബിന് പ്രഷറില് വ്യതിയാനമുണ്ടാകുകയും നാല് യാത്രക്കാരുടെ മൂക്കില് നിന്ന് രക്തം വരികയുമായിരുന്നു. മറ്റു ചില യാത്രക്കാര്ക്ക് ചെവി വേദനയും അനുഭവപ്പെട്ടു.
 | 

മര്‍ദ്ദ വ്യത്യാസത്തെത്തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തമൊഴുകി; മസ്‌കറ്റ്-കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: മര്‍ദ്ദ വ്യത്യാസത്തെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വാസ്ഥ്യം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റഎ മസ്‌കറ്റ്-കോഴിക്കോട് വിമാനം തിരിച്ചിറക്കി. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മസ്‌കറ്റില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ സമയത്തിനുള്ളില്‍ ക്യാബിന്‍ പ്രഷറില്‍ വ്യതിയാനമുണ്ടാകുകയും നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വരികയുമായിരുന്നു. മറ്റു ചില യാത്രക്കാര്‍ക്ക് ചെവി വേദനയും അനുഭവപ്പെട്ടു.

സാങ്കേതികത്തകരാറാണ് ഇതിന് കാരണമായത്. യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും യാത്രക്കാര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സി ഇ ഒ കെ ശ്യാം സുന്ദര്‍ അറിയിച്ചു.

182 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് നവജാത ശിശുക്കളും ജീവനക്കാരും ഉള്‍പ്പെടുന്നു. തകരാര്‍ പരിഹരിച്ച ശേഷം വിമാനം വീണ്ടും പുറപ്പെട്ടു.