ഓണക്കാലത്ത് എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്ക്കായി എന്ആര്ഐ ഹോംകമിംഗ് കാര്ണിവല് സംഘടിപ്പിക്കുന്നു.
 | 
ഓണക്കാലത്ത് എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

കൊച്ചി: ആക്സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കായി എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. വണ്‍ ആക്സിസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ ബാങ്കിന്റെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 33 ശാഖകളിലാണ് നടത്തുന്നത്. കാര്‍ണിവല്‍ സെപ്തംബര്‍ 7 വരെ നീണ്ടു നില്‍ക്കും.

ബാങ്കും ബാങ്കിന്റെ ഉപകമ്പനികളും നല്‍കുന്ന വിവിധ ധനകാര്യ ഉല്‍പ്പന്നങ്ങളെക്കുറിച്ചും (മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ) വിവിധ ഫിനാന്‍ഷ്യല്‍ സൊല്യൂഷനുകളെക്കുറിച്ചും വിദേശ ഇന്ത്യക്കാരില്‍ അവബോധമുണ്ടാക്കുകയാണ് കാര്‍ണിവലിന്റെ ലക്ഷ്യമെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് തലവനുമായ രവി നാരായണന്‍ പറഞ്ഞു.

ഭവന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ വായ്പകളുടെ പലിശനിരക്കില്‍ ഡിസ്‌കൗണ്ടുംപ്രഖ്യാപിച്ചിട്ടണ്ട്. കണ്‍സ്യൂമര്‍ വായ്പയ്ക്ക് 10.70 ശതമാനവും മോര്‍ട്ട്ഗേജ് വായ്പയ്ക്ക് (30 ലക്ഷം രൂപ വരെ) 8.85 ശതമാനവും കാര്‍ വായ്പയ്ക്ക് 9.25 ശതമാനവുമാണ് പലിശനിരക്ക്.

ബിസിനസിനപ്പുറത്ത് ഇടപാടുകാരുമായും അവരുടെ കുടുബാംഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതും കാര്‍ണിവല്‍ ലക്ഷ്യമിടുന്നുവെന്ന് ആക്‌സിസ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആക്‌സിസ് ബാങ്ക് ശാഖകളിലുടനീളം ഈ പരിപാടി നടക്കും.