വാട്‌സാപ്പിന് ബദലായി കിംഭോ ആപ്പ് അവതരിപ്പിച്ച് പതഞ്ജലി

വാട്സാപ്പിന് ബദലായി മെസേജിംഗ് ആപ്പ് അവതരിപ്പിച്ച് പതഞ്ജലി. ബിഎസ്എന്എലുമായി ചേര്ന്ന് സ്വദേശി സമൃദ്ധി സിം കാര്ഡുകള് പുറത്തിറക്കിയതിന് പിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പ് അവതരിപ്പിച്ചുകൊണ്ട് പതഞ്ജലി രംഗത്തെത്തിയത്. വാട്സാപ്പിന് വെല്ലുവിളിയാണ് ഈ ആപ്പെന്ന് പതഞ്ജലി വക്താവ് എസ്.കെ.തിജരാവാല ട്വീറ്റ് ചെയ്തു.
 | 

വാട്‌സാപ്പിന് ബദലായി കിംഭോ ആപ്പ് അവതരിപ്പിച്ച് പതഞ്ജലി

ന്യൂഡല്‍ഹി: വാട്‌സാപ്പിന് ബദലായി മെസേജിംഗ് ആപ്പ് അവതരിപ്പിച്ച് പതഞ്ജലി. ബിഎസ്എന്‍എലുമായി ചേര്‍ന്ന് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പ് അവതരിപ്പിച്ചുകൊണ്ട് പതഞ്ജലി രംഗത്തെത്തിയത്. വാട്‌സാപ്പിന് വെല്ലുവിളിയാണ് ഈ ആപ്പെന്ന് പതഞ്ജലി വക്താവ് എസ്.കെ.തിജരാവാല ട്വീറ്റ് ചെയ്തു.

‘ഇനി ഭാരതം സംസാരിക്കും. സിം കാര്‍ഡുകള്‍ക്ക് ശേഷം ‘കിംഭോ’ മെസേജിംഗ് ആപ്പുമായി പതഞ്ജലി എത്തുകയാണ്. വാട്സ്ആപ്പിന് ഇതൊരു എതിരാളിയായിരിക്കും.നമ്മുടേത് മാത്രമായ സ്വദേശി മെസേജിംഗ് പ്ലാറ്റ്ഫോമാണ് കിംഭോ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നേരിട്ട് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് ട്വീറ്റ് പറയുന്നു.

ഹൗ ആര്‍ യൂ എന്നതിന്റെ സംസ്‌കൃത രൂപമാണ് കിംഭോ. വീഡിയോ കോളിംഗ്, ഓഡിയോ ഷെയറിംഗ്, വീഡിയോകളും ഫോട്ടോകളും അയക്കാനുള്ള സൗകര്യം തുടങ്ങിയവ ഈ ആപ്പിലുണ്ട്. ഇതു കൂടാതെ സെലിബ്രിറ്റികളെ ഫോളോ ചെയ്യാനും കഴിയും.