രോഗപ്രതിരോധശേഷി കൂട്ടാന്‍ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂര്‍

നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാന് നമ്മെ പ്രാപ്തരാക്കാന് ബ്ലോ ദ ബലൂണ് ചാലഞ്ചുമായി ഡോ ബോബി ചെമ്മണൂര്.
 | 
രോഗപ്രതിരോധശേഷി കൂട്ടാന്‍ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂര്‍

നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാന്‍ നമ്മെ പ്രാപ്തരാക്കാന്‍ ബ്ലോ ദ ബലൂണ്‍ ചാലഞ്ചുമായി ഡോ ബോബി ചെമ്മണൂര്‍. സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ് സ്‌പോര്‍ട്‌സ്, സിനിമാ താരങ്ങളെ ചാലഞ്ചു ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ. കുറഞ്ഞ സമയംകൊണ്ട് ഒരു ബലൂണ്‍ വീര്‍പ്പിക്കുന്നതാണ് ചാലഞ്ച്. ചാലഞ്ച് എന്നതിലുപരി, ശ്വാസകോശത്തിന്റെ ഓക്‌സിജന്‍ സ്വീകരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ ഈ ഒരു വ്യായാമം ഗുണകരമാണ്. സ്ഥിരമായി ബലൂണ്‍ വീര്‍പ്പിക്കുന്നതിലൂടെ ലങ് കപ്പാസിറ്റി വര്‍ധിക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യുന്നു, അതിലൂടെ രോഗങ്ങളില്‍ നിന്ന് വലിയൊരളവുവരെ രക്ഷ നേടാന്‍ നമുക്ക് സാധിക്കും.