ഡോ.ബോബി ചെമ്മണ്ണൂരിന് ബഡ്ഗ സമുദായത്തിന്റെ ആദരം

പ്രശസ്ത ജീവകാരുണ്യ പ്രവര്ത്തകനും സ്പോര്ട്സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണ്ണൂരിനെ ഊട്ടി തങ്കാഡു ഗ്രാമത്തില് ദുഡ്ഡമനെ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബഡ്ഗ സമുദായ സംഗമത്തില് മുതിര്ന്ന നേതാന് കാമറയ്യ ആദരിച്ചു. പുതുതായി നിര്മിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂര് നിര്വഹിച്ചു.
 | 

ഡോ.ബോബി ചെമ്മണ്ണൂരിന് ബഡ്ഗ സമുദായത്തിന്റെ ആദരം

ഊട്ടി: പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണ്ണൂരിനെ ഊട്ടി തങ്കാഡു ഗ്രാമത്തില്‍ ദുഡ്ഡമനെ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബഡ്ഗ സമുദായ സംഗമത്തില്‍ മുതിര്‍ന്ന നേതാന് കാമറയ്യ ആദരിച്ചു. പുതുതായി നിര്‍മിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.

ബഡ്ഗ സമുദായത്തിന്റെ വേഷവിധാനവും തലപ്പാവും അണിയിച്ചാണ് സമുദായ നേതാക്കള്‍ ബോബി ചെമ്മണ്ണൂരിനെ വരവേറ്റത്. ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എന്‍.കരുണാനിധി, കേന്ദ്ര ഗവണ്‍മെന്റ് പ്ലീഡറും ഓള്‍ ഇന്ത്യാ ടീ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ബി.കുമരന്‍, ഊട്ടി എംഎല്‍എ ഗണേശ്, മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.രാമചന്ദ്രന്‍, എഐഎഡിഎംകെ നേതാവ് വിനോദ് കപ്പച്ചി, ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പി.ആറുമുഖമണി, തമിഴ്‌നാട് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശിവകുമാര്‍, ബഡ്ഗ സംഘടനാ നേതാക്കളായ ബി.കൃഷ്ണയ്യ, എം.എം.ഭോജന്‍, ബി.കുമാര്‍, ടി.ചന്ദ്രന്‍, എസ്.രാമന്‍, യൂത്ത് ബഡ്ഗ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മണിവര്‍ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.