ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് ഡോ.ബോബി ചെമ്മണ്ണൂരിന്

ഹ്യൂമന് റൈറ്റ്സ് ഫൗണ്ടേഷന്സിന്റെ ഹ്യൂമന് റൈറ്റ്സ് അവാര്ഡ് 812 കിലോമീറ്റര് റണ് യുണീക് വേള്ഡ് റെക്കോര്ഡ് ഹോള്ഡറും ഗിന്നസ് വേള്ഡ് റെക്കോര്ഡ് (വേള്ഡ് പീസ്) ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂരിന്.
 | 
ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് ഡോ.ബോബി ചെമ്മണ്ണൂരിന്

ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് 812 കിലോമീറ്റര്‍ റണ്‍ യുണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂരിന്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്, കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമര്‍പ്പിച്ചു. ചടങ്ങില്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഫൗണ്ടര്‍ ചെയര്‍മാന്‍ പി.സി.അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. എച്ച്ആര്‍എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് സബര്‍മതി സ്വാഗതവും അഡ്വ.ആന്റണി നന്ദിയും പറഞ്ഞു.