സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ഡോ.ബോബി ചെമ്മണ്ണൂരും

മധുര അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന്സില് സറ്റുഡന്റ്സ് സ്റ്റാര്ട്ടപ്പിന്റെ ഭാഗമാകാന് ബോബി ചെമ്മണ്ണൂര് ഇന്റര്നാഷണല് ഗ്രൂപ്പ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര് ധാരണാപത്രം ഒപ്പുവെച്ചു. അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം.എസ്.ഷായ്ക്ക് ധാരണാപത്രം കൈമാറി.
സ്വര്‍ണ്ണാഭരണ രംഗത്തും ഹോസ്പിറ്റാലിറ്റി, ഇ കൊമേഴ്‌സ്, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് എന്നീ മേഖലകളിലും ആരംഭിക്കുന്ന സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥികളെ മികച്ച സംരംഭകരാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ.ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ചടങ്ങില്‍ ചെമ്മണ്ണൂര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് വിഭാഗം ജനറല്‍ മാനേജര്‍ അനില്‍ സി.പി., ട്രെയിനിംഗ് ആന്‍ഡ് പ്ലെയിസ്‌മെന്റ് മാനേജര്‍ എന്‍.സജിത്, അക്കാഡമിക് ഡീന്‍ കെ.സരീഷ് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.കെ.രാജേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു.