മിസ് കേരള പി.ടി. റോസ്മിയെ ഡോ.ബോബി ചെമ്മണ്ണൂര്‍ അനുമോദിച്ചു

മിസ് കേരള മത്സരത്തില് ജേതാവായ ചേറൂര് സെന്റ് ജോസഫ്സ് സ്പെഷ്യല് സ്കൂള് വിദ്യാര്ത്ഥിനി പി.ടി. റോസ്മിയെ അനുമോദിച്ചു.
 | 
മിസ് കേരള പി.ടി. റോസ്മിയെ ഡോ.ബോബി ചെമ്മണ്ണൂര്‍ അനുമോദിച്ചു

മിസ് കേരള മത്സരത്തില്‍ ജേതാവായ ചേറൂര്‍ സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി.ടി. റോസ്മിയെ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം റോസ്മിക്ക് ഉപഹാരം നല്‍കി ആദരിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ഹരിത വിസ്മയം രണ്ടാം ഘട്ടം നിര്‍വഹണവും ചടങ്ങില്‍ വെച്ച് നടന്നു. ചടങ്ങില്‍ ജെ. സി. ഐ. പ്രസിഡന്റ് എ.വര്‍ഗ്ഗീസ് പോള്‍ അധ്യക്ഷനായിരുന്നു. അഡ്വ. സോമകുമാര്‍, രാജലക്ഷ്മി സോമകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വൈ. സി. ലൈറ്റിസിയ സ്വാഗതവും സി.എ.ടോണി നന്ദിയും പറഞ്ഞു.