കോവിഡ്: സൗജന്യ ഹെലികോപ്റ്റര്‍ സേവനവുമായി ഡോ. ബോബി ചെമ്മണൂര്‍

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് ബോബി ഹെലി ടാക്സി സൗജന്യമായി വിട്ടുനല്കുമെന്ന് ഡോ. ബോബി ചെമ്മണൂര്.
 | 
കോവിഡ്: സൗജന്യ ഹെലികോപ്റ്റര്‍ സേവനവുമായി ഡോ. ബോബി ചെമ്മണൂര്‍

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോബി ഹെലി ടാക്‌സി സൗജന്യമായി വിട്ടുനല്‍കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി അടച്ചത് കാരണം കാസറഗോഡ് നിന്ന് കര്‍ണാടകയിലെ ആശുപത്രികളില്‍ എത്തിക്കാന്‍ പറ്റാതെ രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ഈയൊരു സേവനം വളരെ സഹായകമാവും. മറ്റ് അവശ്യ സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഹെലികോപ്റ്റര്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.