ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ക്യാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്

ഇ കൊമേഴ്സ് സൈറ്റുകളില് നിന്ന് വാങ്ങുന്ന ഉല്പന്നങ്ങള്ക്ക് ഏര്പ്പെടുത്തിയിരിക്കുന്ന ക്യാഷ് ഓണ് ഡെലിവറി നിയമവിരുദ്ധമെന്ന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ആര്ബിഐ അറിയിച്ചിരിക്കുന്നത്.
 | 

ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ക്യാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ഇ കൊമേഴ്‌സ് സൈറ്റുകളില്‍ നിന്ന് വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്യാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

പെയ്മെന്റ്സ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങി മുന്‍നിര ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എല്ലാം തന്നെ ക്യാഷ് ഓണ്‍ ഡെലിവറി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉല്‍പന്നം ഉപഭോക്താവി്‌ന്റെ കയ്യില്‍ എത്തിയതിനു ശേഷം മാത്രം പണം നല്‍കുന്ന ഈ സംവിധാനം അനധികൃതമാണെന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്.