ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് റെനോ ക്വിഡ് കാറു 24 ടൂവീലറുകളും സമ്മാനമായി നല്കുന്നു
മെഗാ ഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി ഒരു കോടി രൂപയുടെ സമ്മനങ്ങളാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണത്തിന്റെ ഗുണമേന്മക്ക് കേന്ദ്ര ഗവണ്മെന്റിന്റെ ബിഐഎസ് അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരവും നേടിയ ലോകത്തിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പായ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിന്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും ഷോറൂമുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കായ് 24 ടൂവീലറുകള്‍ക്ക് പുറമെ മെഗാസമ്മാനമായി ഒരു റെനോ ക്വിഡ് കാറും നറുക്കെടുപ്പിലൂടെ നല്കുന്നു.
മെഗാ ഫെസ്റ്റിവല്‍ ഓഫറിന്റെ ഭാഗമായ് നിരവധി സ്വര്‍ണ്ണ സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. എല്ലാ പര്ച്ചേയ്സുകള്ക്കുമൊപ്പം ലഭിക്കുന്ന കൂപ്പണ്‍ പൂരിപ്പിച്ച് അതാത് ഷോറൂമുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂപ്പണ്‍ ബോക്സുകളില്‍ നിക്ഷേപിക്കേണ്ടതാണ്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും എല്ലാ ഡയമണ്ട് പര്ച്ചേയ്സുകള്ക്കുമൊപ്പം ഗോള്‍ഡ് കോയിന് സൗജന്യമായും നല്കുന്നു. 22 കാരറ്റുള്ള പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ നല്കി ഡയമണ്ട് ആഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ പവന് 1000 രൂപ കൂടുതലായി ലഭിക്കുന്ന ബിഗ്ഗസ്റ്റ് എക്സ്ചേഞ്ച് ഓഫര്‍ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ [22കാരറ്റ്] ഏറ്റവും പുതിയ ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 പരിശുദ്ധിയുള്ള സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റുവാനും വിവാഹ പാര്‍ട്ടികള്‍ക്കുള്ള പ്രത്യേക ആനുകൂല്യം സ്വന്തമാക്കുവാനും സ്വര്ണ്ണ്ാഭരണങ്ങള് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ നേടാനുമുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ടെന്‍ഷന്‍ ഫ്രീ അഡ്വാന്‍സ് ബുക്കിംഗിലൂടെ സ്വര്‍ണ്ണമോ പണമോ നല്കി അഡ്വാന്‍സ് ബുക്കിംഗ് നടത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. ഓഫറുകളുടെ കാലാവധി 2017 മെയ് 30ന് അവസാനിക്കുന്നതും നറുക്കെടുപ്പ് ജൂണ്‍ 2ന് നടത്തുന്നതുമാണ്.
തികച്ചും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം തീര്‍ക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ സംതൃപ്തി ലഭ്യമാക്കുക എന്നതാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ പരമമായ ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.