ദിവസേന സ്വര്‍ണ സമ്മാനവുമായി യൂറോ കപ്പ്
യൂറോ കപ്പ് ഫുട്ബോള് മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക്ക് പേജിലും ഇന്സ്റ്റഗ്രാമിലുമായി പ്രവചനമത്സരം ഒരുക്കുന്നു.
Mon, 14 Jun 2021
| 
യൂറോ കപ്പ് ഫുട്ബോള് മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക്ക് പേജിലും ഇന്സ്റ്റഗ്രാമിലുമായി പ്രവചനമത്സരം ഒരുക്കുന്നു. ഫുട്‌ബോള്‍ മാച്ച് വിജയികളെ പ്രവചിക്കുന്നവരില്‍ നിന്നും ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെ ഫോട്ടോ 24 ലക്ഷം ഫോളോവേഴ്സ് ഉള്ള ബോബി ചെമ്മണൂരിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തും.
യൂറോ കപ്പ് അവസാനിക്കുന്നത് വരെ ദിവസേന വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. bobychemmanurofficial എന്ന ഫേസ്ബുക് പേജിലും, dr.boby_chemmanur എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും യൂറോ കപ്പ് പ്രവചന മത്സരത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണ്.