ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസഡേഴ്‌സ് മിഷനുമായി ഡോ.ബോബി ചെമ്മണ്ണൂര്‍

ലോകസമാധാന ദിനാഘോഷങ്ങളുടെ ഭാഗമായി ചെമ്മണ്ണൂര് ഇന്റര്നാഷണല് ഗ്രൂപ്പ് ചെയര്മാനും മനുഷ്യസ്നേഹിയുമായ ഡോ.ബോബി ചെമ്മണ്ണൂര് 1000ല് പരം വേള്ഡ് പീസ് അംബാസഡര്മാരെ വാര്ത്തെടുക്കുന്നതിനായി ആരംഭിച്ച ക്രിയേഷന് ഓഫ് വേള്ഡ് പീസ് അംബാസഡേഴ്സ് എന്ന മഹത്തായ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.
 | 
ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസഡേഴ്‌സ് മിഷനുമായി ഡോ.ബോബി ചെമ്മണ്ണൂര്‍

ലോകസമാധാന ദിനാഘോഷങ്ങളുടെ ഭാഗമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മനുഷ്യസ്‌നേഹിയുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ 1000ല്‍ പരം വേള്‍ഡ് പീസ് അംബാസഡര്‍മാരെ വാര്‍ത്തെടുക്കുന്നതിനായി ആരംഭിച്ച ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസഡേഴ്‌സ് എന്ന മഹത്തായ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. രാഷ്ട്രപിതാവും സമാധാനത്തിന്റെ സന്ദേശവാഹകനുമായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനമായ ഒക്ടോബര്‍ 2 ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട വേള്‍ഡ് പീസ് അംബാസഡര്‍മാര്‍ സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് തങ്ങളുടെ കര്‍മ്മപഥത്തത്തിലേക്ക് പ്രവേശിക്കും. പ്രതിജ്ഞയ്ക്ക് ശേഷം അംബാസഡര്‍മാര്‍ സമാധാന ചിഹ്നത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചുകൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കാനുള്ള ശ്രമം നടത്തും.

മഹാത്മാ ഗാന്ധി മുന്നോട്ടു വെച്ച അഹിംസയുടെ പാതയില്‍കൂടി സഞ്ചരിച്ചുകൊണ്ട് സമൂഹത്തിലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസഡേഴ്‌സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും വേള്‍ഡ് പീസ് അംബാസഡര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മഹാത്മാ ഗാന്ധിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

ഇന്ന് സമൂഹത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കള്‍ പോലുള്ള മനുഷ്യനിര്‍മിതമായ സാമൂഹിക വിപത്തുകളെയും നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന മറ്റ അതിക്രമങ്ങളെയും ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടായി എതിര്‍ത്ത് രാജ്യ സമാധാനത്തിനും സഹിഷ്ണുതയ്ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന താണ് ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസഡേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങുകളുടെ ആദ്യഘട്ട പരിപാടികള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. മനുഷ്യ ഹൃദയങ്ങളിലാണ് ആദ്യം സമാധാനം ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ കുടുംബത്തിലേക്കും അതുവഴി സമൂഹത്തിലേക്കും സമാധാനവും സന്തോഷവും വ്യാപിപ്പിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരത്തില്‍ സമാധാന പൂര്‍ണ്ണമായ ഒരു രാജ്യത്തെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. ഈ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും ക്യാംപസുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമാധാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയാണ് 1000ല്‍ പരം സമാധാന ദൂതന്‍മാരെ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് യൂണിവേഴ്‌സല്‍ പീസ് അംബാസഡര്‍ കൂടിയായ ഡോ.ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്ന ഡോ.ബോബി ചെമ്മണ്ണൂരിന്റെ വീക്ഷണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.