ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കണ്ണൂര്‍ ഷോറൂമില്‍ ഡയമണ്ട് ഫെസ്റ്റ്

 | 
Chemmannur

കണ്ണൂര്‍: വാര്‍ഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കണ്ണൂര്‍ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബര്‍ 14 വ്യാഴാഴ്ച ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം നിഹാരിക എസ്. മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ ഗോകുല്‍ദാസ്, ഡയമണ്ട് റീജിയണല്‍ മാനേജര്‍ പ്രദീപ്, മാര്‍ക്കറ്റിങ് റീജിയണല്‍ മാനേജര്‍ മഹേഷ് കൃഷ്ണ, സീനിയര്‍ മാനേജര്‍ ജോപോള്‍, മാര്‍ക്കറ്റിങ് മാനേജര്‍ അനീഷ് ബാബു, അസിസ്റ്റന്റ് മാനേജര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.

ഡയമണ്ട് ഫെസ്റ്റിനോടനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേയ്സ് ചെയ്യന്നവര്‍ക്ക് പ്രീമിയം വാച്ചുകളും ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസവും ഉള്‍പ്പെടെ നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ഡയമണ്ട്, അണ്‍കട്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ഉള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്നും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ ഷോറൂമിലെത്തുന്നവര്‍ക്ക് പര്‍ച്ചേയ്സ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.