6 മിനിട്ടിനുള്ളില്‍ പച്ചവെള്ളത്തില്‍ കുഴച്ചു തയ്യാറാക്കാവുന്ന ഇടിയപ്പപ്പൊടിയുമായി ഡബിള്‍ ഹോഴ്‌സ്!
കോഴിക്കോട്: കഴിഞ്ഞ ആറ് ദശകങ്ങളായി ഭക്ഷ്യോത്പാദന മേഖലയില് മുന്നില് നില്ക്കുന്ന ഡബിള് ഹോഴ്സ്, ബ്രേക്ക്ഫാസ്റ്റ് ശ്രേണിയിലേക്ക് സൗകര്യപ്രദമായ മറ്റൊരു ഉത്പന്നം വിപണിയിലേയ്ക്കെത്തിക്കുന്നു. പച്ചവെള്ളത്തില് കുഴച്ച് 6 മിനിട്ടിനുള്ളില് തയ്യാറാക്കാവുന്ന ഇടിയപ്പം പൗഡര്. മൃദുവായ ഇടിയപ്പമുണ്ടാക്കുവാന് ഇനി ചൂടുവെള്ളം ആവശ്യമില്ല. ഇടിയപ്പം കൂടാതെ, അട, കൊഴുക്കട്ട, പത്തിരി തുടങ്ങിയവ ഉണ്ടാക്കുവാനും ഈ പൊടി ഉപയോഗിക്കാം.
ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയപ്പം പൗഡറിന്റെ ഔദ്യോഗിക ലോഞ്ച്, ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസ്സിഡറും പ്രമുഖ നര്‍ത്തകിയും അഭിനേത്രിയുമായ പദ്മശ്രീ ശോഭന നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് മഞ്ഞില, ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് സുനില്‍ പി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയപ്പം പൗഡര്‍ 1 കിലോ 82 രൂപയ്ക്കും 500 ഗ്രാം 42 രൂപയ്ക്കും കേരളത്തില്‍ ലഭിക്കും. കൂടാതെ, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയപ്പം പൗഡര്‍ ലഭ്യമാണ്.
കഴിഞ്ഞ 60 വര്‍ഷങ്ങളായി 400ല്‍പ്പരം എസ്‌കെയുകളുമായി ലക്ഷോപലക്ഷം ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിച്ച് വിപണിയില്‍ മുന്നേറുകയാണ് ഡബിള്‍ ഹോഴ്‌സ്. 30ലേറെ അരിയിനങ്ങള്‍, അരിപ്പൊടികള്‍, ഗോതമ്പ് ഉത്പന്നങ്ങള്‍, ബ്രേക്ക്ഫാസ്റ്റ് മിക്‌സുകള്‍, മസാലകള്‍, കറിപൗഡറുകള്‍, കറി പേസ്റ്റുകള്‍, റെഡി ടു കുക്ക് – റെഡി ടു ഈറ്റ് പ്രോഡക്ടുകള്‍, പായസം മിക്‌സുകള്‍, അച്ചാറുകള്‍, സ്‌നാക്ക്‌സ്, വിനിഗര്‍, തേങ്ങാപ്പാല്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ ഡബിള്‍ ഹോഴ്‌സിന്റേതായി ഇപ്പോള്‍ വിപണിയില്‍ ഉണ്ട്.