ഡോ.ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്

കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില് മരണത്തെ മുഖാമുഖം കണ്ട ഇരുനൂറോളം പേരെ അതിസാഹസികമായി സ്വജീവന് പോലും വകവെക്കാതെ ബോട്ടുകളില് ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യ പ്രവര്ത്തകനും സ്പോര്ട്സ്മാനും ബിസിനസുകാരനുമായ ഡോ.ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്നേഹാദരവ്.
 | 
ഡോ.ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്

കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇരുനൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍ പോലും വകവെക്കാതെ ബോട്ടുകളില്‍ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസുകാരനുമായ ഡോ.ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്. ആലപ്പാട പൊറത്തൂരില്‍ വെച്ച് ആര്‍ച്ച് ബിഷപ്പ് ഡോ.മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പൊന്നാട ചാര്‍ത്തിയാണ് ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്. പ്രളയജലത്തില്‍ അകപ്പെട്ടവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് രക്ഷപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ വസ്തുക്കള്‍ നേരിട്ട് എത്തിക്കുകയും ചെയ്തതിന്റെ ഉപകാര സ്മരണയായിരുന്നു പ്രസ്തുത ചടങ്ങ്.