കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂര്‍

 | 
caravan

കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി താമസിക്കാന്‍ ഉതകുന്ന നവീനമായ ഒരു ആശയമാണ് കാരവന്‍ ടൂറിസം. കേരള ടൂറിസം വകുപ്പിന്റെ കാരവന്‍ കേരള പദ്ധതിയുമായി ചേര്‍ന്നാണ് ബോബി ടൂര്‍സ് & ട്രാവല്‍സ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

CaravanCaravan

നവംബര്‍ 2-ാം തിയതി തിരുവനന്തപുരം ശംഖുമുഖം പാര്‍ക്കില്‍ വൈകീട്ട് 5ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് കാരവന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും. കാരവന്റെ ആദ്യ ബുക്കിംഗ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സ്വീകരിക്കും.