വന്‍ ദീപാവലി ഓഫറുകളുമായ് ഫ്ളിപ്പ്കാര്‍ട്ട്
ഫ്ളിപ്പ്കാര്‍ട്ട് ദീപാവലിയോടനുബന്ധിച്ച് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയിലാണ് ഓഫറുകള്‍. പ്രധാനപ്പെട്ട ചില ഉല്പ്പന്നങ്ങളെക്കുറിച്ചറിയാം.
1) ഓഡിയോ ടെക്നിക്ക എടിഎച്ച്-50എക്സ് ഹെഡ്ഫോണ്- പലരുടേയും പ്രിയപ്പെട്ട ഓഡിയോ ടെക്നിക്ക എടിഎച്ച്-50എക്സ് ഹെഡ്ഫോണ് ദീപാവലിയോടനുബന്ധിച്ച് ഡിസ്കൗണ്ട് നിരക്കിന് ലഭിക്കുന്നു. 13,499 രൂപയുള്ള ഹെഡ്ഫോണ് വെറും 6,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.
2) ആപ്പിള്‍ വാച്ച് സ്പോര്‍ട്ട് 42എംഎം സ്പെയ്സ് ഗ്രേ- 29,000 രൂപ വിലയുള്ള വാച്ച് ഇപ്പോള്‍ 19,900 രൂപയ്ക്കാണ് ഫ്ളിപ്പ്കാര്‍ട്ട് വഴി ലഭിക്കുക.
3) വിയു 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി-രണ്ട് എച്ച്ഡിഎംഐയും ഒരു യുഎസ്ബി പോര്‍ട്ടുമുള്ള ടിവി ഇപ്പോള്‍ 17,990 രൂപയ്ക്ക് ലഭിക്കും. 24,000 രൂപയാണ് ടിവിയുടെ യഥാര്‍ഥ വില.
4) ഫിറ്റ്ബിറ്റ് ബ്ലെയ്സ്-19,990 രൂപ വിലവരുന്ന ഫിറ്റ്ബിറ്റ് ബ്ലെയ്സ് ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ട് വഴി നിങ്ങള്‍ക്ക് 11,994 രൂപയ്ക്ക് സ്വന്തമാക്കാം.
5) ഗൂഗിള്‍ ക്രോംകാസ്റ്റ് 2- ഗൂഗിളിന്റെ ഏറ്റവും പുതിയ സ്ട്രീമിംഗ് ഉപകരണമായ ക്രോംകാസ്റ്റ് 2 ഇപ്പോള്‍ 400 രൂപ കിഴിവില്‍ 2,999 രൂപയ്ക്ക് ലഭിക്കും.
6) സോണി എംഡിആര്‍-എക്സ്ബി650ബിടി വയര്‍ലെസ് ഹെഡ്ഫോണ്- 7,990 രൂപ വിലയുള്ള സോണി എംഡിആര്‍-എക്സ്ബി650ബിടി വയര്‍ലെസ് ഹെഡ്ഫോണ് ഇപ്പോള്‍ 5,999 രൂപയ്ക്ക് ലഭിക്കും.
7) മോട്ടറോള മോട്ടോ 360 സെക്കന്‍ഡ് ജനറേഷന്- 19,999 രൂപ വിലയുള്ള ഈ ഉല്‍പ്പന്നം ഇപ്പോള്‍ 15,999 രൂപയ്ക്ക് ലഭിക്കും.
8) ലെഇക്കോ 55 ഇഞ്ച് സ്മാര്‍ട്ട് 4കെ എല്‍ഇഡി ടിവി- രണ്ട് വര്‍ഷം വാറണ്ടിയുള്ള 55 ഇഞ്ച് ടിവി ഓഫറിന്റെ ഭാഗമായി ഫ്ളിപ്പ്കാര്‍ട്ടിലൂടെ 55, 790 രൂപയ്ക്ക് ലഭിക്കും.
9) ഹുവായ് സ്മാര്‍ട്ട് വാച്ച്- പരമ്പരാഗത വാച്ചുകളില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാത്ത വാച്ച് തേടുന്നയാളാണ് നിങ്ങളെങ്കില്‍ ഹുവായ് സ്മാര്‍ട്ട് വാച്ച് നല്ലൊരു ഓപ്ഷനാണ്. രണ്ടായിരം രൂപ ഡിസ്കൗണ്ടോടെ വാച്ച് 17,999 രൂപയ്ക്ക് ഫ്ളിപ്പ്കാര്‍ട്ട് വഴി സ്വന്തമാക്കാം.
10) സോണി ബ്രാവിയ കെഡിഎല്‍-40ഡബ്ല്യു700സി 40-ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി- സോണി ബ്രാവിയയുടെ 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി ഇപ്പോള്‍ 45,410 രൂപയ്ക്ക് ലഭിക്കും. നിലവില്‍ ടിവിയുടെ വില 57,900 രൂപയാണ്.