സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്

സ്വര്ണ്ണ വിലയില് വന് കുതിപ്പ്.
 | 

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡുകള്‍ ഭേദിച്ച് പവന് 36,000 രൂപയും കടന്നിരിക്കുകയാണ് സ്വര്‍ണ്ണവില. 360 രൂപയാണ് ബുധനാഴ്ച കൂടിയത്. ഇതോടെ പവന് 36,160 രൂപയായി വില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4520 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1782.21 ഡോളറായി വില ഉയര്‍ന്നിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയിലും വിലവര്‍ദ്ധനവിന് കാരണമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പവന് 10,880 രൂപയാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. 2020ല്‍ മാത്രം 7160 രൂപ വര്‍ദ്ധിച്ചു.

വെള്ളിയുടെ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കിലോഗ്രാം വെള്ളിക്ക് 50,423 രൂപയാണ് വില. 0.12 ശതമാനം വര്‍ദ്ധനവാണ് ഇതിലുണ്ടായത്.