രാജ്യത്ത് ഇനി വില്‍ക്കാനാവുക ഹോള്‍മാര്‍ക്ക് സ്വര്‍ണ്ണം മാത്രം; ചെറുകിട വ്യാപാരികള്‍ ആശങ്കയില്‍

ഇനി മുതല് രാജ്യത്ത് ബിഐഎസ് ഹോള്മാര്ക്ക് സ്വര്ണ്ണം മാത്രമേ വില്ക്കാന് അനുവാദമുള്ളു.
 | 
രാജ്യത്ത് ഇനി വില്‍ക്കാനാവുക ഹോള്‍മാര്‍ക്ക് സ്വര്‍ണ്ണം മാത്രം; ചെറുകിട വ്യാപാരികള്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: സ്വര്‍ണ്ണ വില്‍പനയില്‍ പുതിയ നിബന്ധനകള്‍. ഇനി മുതല്‍ രാജ്യത്ത് ബിഐഎസ് ഹോള്‍മാര്‍ക്ക് സ്വര്‍ണ്ണം മാത്രമേ വില്‍ക്കാന്‍ അനുവാദമുള്ളു. ജനുവരി 15 മുതല്‍ ഹോള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണ്ണം വില്‍ക്കാന്‍ കഴിയില്ല. ഹോള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണ്ണം വിറ്റാല്‍ ഒരു ലക്ഷം രൂപ പിഴയീടാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അറിയിച്ചു.

സ്വര്‍ണ്ണ വില്‍പനയുടെ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഇതനുസരിച്ച് 14, 18, 22 കാരറ്റിലുള്ള സ്വര്‍ണ്ണം മാത്രമേ വിപണിയില്‍ എത്തൂ. 2021 ജനുവരി വരെ ഈ നിയന്ത്രണം പാലിക്കാന്‍ വ്യാപാരികള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ നിബന്ധന ചെറുകിട വ്യാപാരികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഹോള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണ്ണത്തിന്റെ വ്യാപാരം വിലക്കുന്നത് പരമ്പരാഗത സ്വര്‍ണ്ണപ്പണിക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും തിരിച്ചടിയാകും. സംസ്ഥാനത്തെ ചെറുകിട ജ്വല്ലറികള്‍ പൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ ആശങ്കപ്പെടുന്നത്.