സ്വര്‍ണ്ണക്കുതിപ്പ് തുടരുന്നു; വില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണ്ണവില ഓരോ ദിവസവും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച ചരിത്രത്തില്‍ ആദ്യമായി പവന് 40,000 രൂപയില്‍ എത്തിയ സ്വര്‍ണ്ണവില വീണ്ടും കുതിക്കുകയാണ്. 40,160 രൂപയാണ് ഇന്നത്തെ വില. 160 രൂപയുടെ വര്‍ദ്ധനവാണ് പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 5020 രൂപയായി. ഒരു വര്‍ഷത്തിനിടെ 14,080 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടര്‍ച്ചയായി പത്താമത്തെ ദിവസമാണ് സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുന്നത്. കോവിഡ് വ്യാപനവും ചൈന-അമേരിക്ക തര്‍ക്കവും അന്താരാഷ്ട്ര വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതുമാണ് സ്വര്‍ണ്ണവില ദിനംപ്രതി ഉയരാന്‍ കാരണം. അനിശ്ചിതത്വങ്ങള്‍ മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
ഇതുമൂലം വില ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം ഈ വിധത്തില്‍ തുടര്‍ന്നാല്‍ ഒരു പവന് അരലക്ഷം രൂപ വരെ വില ഉയര്‍ന്നേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.