സ്വര്‍ണ്ണവില പുതിയ ഉയരത്തില്‍; ഇന്ന് വര്‍ദ്ധിച്ചത് രണ്ട് തവണ

സ്വര്ണ്ണവില പുതിയ റെക്കോര്ഡില്.
 | 
സ്വര്‍ണ്ണവില പുതിയ ഉയരത്തില്‍; ഇന്ന് വര്‍ദ്ധിച്ചത് രണ്ട് തവണ

കൊച്ചി: സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡുകള്‍ ഭേദിച്ച് പവന് 31,280 രൂപയായി മാറിയിരിക്കുകയാണ് സ്വര്‍ണ്ണവില. രണ്ട് തവണയാണ് ഇന്ന് വില വര്‍ദ്ധിച്ചത്. രാവിലെ 240 രൂപയും ഉച്ചയ്ക്ക് ശേഷം 160 രൂപയും വര്‍ദ്ധിച്ചു. ഇന്ന് മാത്രം 400 രൂപയുടെ വര്‍ദ്ധനവുണ്ടായി.

3910 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഫെബ്രുവരി 6ന് ശേഷം സ്വര്‍ണ്ണവില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ബാധ വ്യാവസായിക ഉദ്പാദനത്തെ ബാധിക്കുമെന്നും അതിലൂടെ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നുമുള്ള ആശങ്കയാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപകര്‍ ആകൃഷ്ടരായതാണ് ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 1625.05 ഡോളറാണ് ആഗോള വിപണിയില്‍ ഔണ്‍സിന് സ്‌പോട്ട് ഗോള്‍ഡിന് രേഖപ്പെടുത്തിയ വില.