കുതിപ്പ് തുടരുന്നു; 30,000 കടന്ന് സ്വര്‍ണ്ണവില
സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തുടരുന്നു.
Jan 6, 2020, 10:50 IST
| കൊച്ചി: സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച 520 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 30,200 രൂപയായി വര്‍ദ്ധിച്ചു. ഗ്രാമിന് 3775 രൂപയാണ് ഇന്നത്തെ വില. 20 ദിവസത്തിനിടെ 2,200 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ദ്ധിച്ചത്.
29,680 രൂപയായിരുന്നു ശനിയാഴ്ചയിലെ സ്വര്‍ണ്ണവില. 120 രൂപയായിരുന്നു അന്ന് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം ഗ്രാമിന് 3710 രൂപയായിരുന്നു വില. ഡിസംബറില്‍ രേഖപ്പെടുത്തിയ കൂടിയ വില 29,080 രൂപയായിരുന്നു.
യുഎസ്-ഇറാന് സംഘര്‍ഷത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ വില കയറിയതാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണ്ണത്തെ എത്തിച്ചത്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,579.55 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.