സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി; ആഗോള വിപണിയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വര്ണ്ണ വില വര്ദ്ധിച്ചു.
Oct 23, 2019, 13:01 IST
| 
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണ വില വര്‍ദ്ധിച്ചു. ഗ്രാമിന് 3560 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതോടെ പവന് 28,480 രൂപയായി വില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 20 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 160 രൂപ വര്‍ദ്ധനവ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച ഗ്രാമിന് 3540 രൂപയായിരുന്നു വില. പവന് 28,320 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിന് നേരിയ വിലയിടിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,489.63 ഡോളറാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ നാലിനായിരുന്നു. ഗ്രാമിന് 3640 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.