നാല് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

സ്വര്ണ്ണവില വീണ്ടും ഉയര്ന്നു.
 | 
നാല് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. നാല് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് വര്‍ദ്ധന രേഖപ്പടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1600 രൂപയുടെ കുത്തനെയുള്ള ഇടിവാണ് ഉണ്ടായത്. ഇന്ന് പവന് 280 രൂപ വര്‍ദ്ധിച്ച് വില 39,480 രൂപയായി.

ഗ്രാമിന് 4935 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലും വിലവര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ചൊവാഴ്ച സ്പോട്ട് ഗോള്‍ഡിന് 6 ശതമാനം ഇടിവുണ്ടായ ശേഷമാണ് വ്യാഴാഴ്ച ഒരു ശതമാനം വില ഉയര്‍ന്നിരിക്കുന്നത്. ട്രോയ് ഔണ്‍സിന് 1,936.29 ഡോളറാണ് വില.

റഷ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി പ്രഖ്യാപിച്ചതും സ്വര്‍ണ്ണ നിക്ഷേപകര്‍ ലാഭമെടുപ്പ് തുടങ്ങിയതുമായിരുന്നു വിലയിടിവിന് കാരണമായത്.