കേരളത്തിലെ ആദ്യ റോള്‍സ് റോയ്‌സ് ടാക്സിയുമായി ബോബി ചെമ്മണൂര്‍

കേരളത്തിലെ ആദ്യത്തെ റോള്സ് റോയ്സ് ടാക്സി ടൂര് ആരംഭിക്കുന്നു. ഇരുപത്തിഅയ്യായിരം രൂപക്ക് രണ്ട് ദിവസത്തേക്ക് മുന്നൂറു കിലോമീറ്റര് വരെ യാത്ര ചെയ്യാം.
 | 

കേരളത്തിലെ ആദ്യ റോള്‍സ് റോയ്‌സ് ടാക്സിയുമായി ബോബി ചെമ്മണൂര്‍
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്‌സ് ടാക്സി ടൂര്‍ ആരംഭിക്കുന്നു. ഇരുപത്തിഅയ്യായിരം രൂപക്ക് രണ്ട് ദിവസത്തേക്ക് മുന്നൂറു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. കൂടാതെ 2 ദിവസം ബോബി ഓക്സിജന്‍ റിസോര്‍ട്സിന്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴര ലക്ഷം രൂപയാണ് റോള്‍സ് റോയ്‌സിന് വാടക ഈടാക്കുന്നത്.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് ലോകത്തിലാദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. 14 കോടി രൂപയോളം വില വരുന്ന റോള്‍സ് റോയ്‌സ് ഫാന്റം ഇഡബ്ല്യുബി മോഡല്‍ കാര്‍ ആണ് ടാക്സി ആയി സര്‍വീസ് നടത്തുക. ബോബി ഓക്സിജന്‍ റിസോര്‍ട്സ് ടൈംഷെയര്‍ മെമ്പര്‍ഷിപ് എടുക്കുന്നവര്‍ക്കും റോള്‍സ് റോയ്‌സ് ടാക്സിയില്‍ സൗജന്യ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും.